ശബരിമല തീർത്ഥാടനം : 58കാരിയായ തീർത്ഥാടക കുഴഞ്ഞു വീണ് മരിച്ചു | Sabarimala

കോഴിക്കോട് സ്വദേശി സതി ആണ് മരിച്ചത്
Sabarimala pilgrimage, 58-year-old pilgrim collapses and dies
Published on

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനിടെ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി (58) ആണ് മരിച്ചത്. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വെച്ചാണ് ഇവർ കുഴഞ്ഞുവീണത്. ശബരിമലയിൽ ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.9Sabarimala pilgrimage, 58-year-old pilgrim collapses and dies)

ഇന്നലെ (നവംബർ 17) മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ മല ചവിട്ടിയതായാണ് കണക്ക്. ഒന്നര ദിവസത്തിനിടെ 1,63,000-ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നു. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്.

സന്നിധാനത്തെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പ മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും ഇനി പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തുനിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്.

ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തിവിടുന്നുണ്ട്. ആകെ 18 മണിക്കൂറാണ് ശബരിമലയിൽ ദർശന സമയം.

Related Stories

No stories found.
Times Kerala
timeskerala.com