ശബരിമല മണ്ഡല പൂജ: വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട് 5 മുതൽ | Sabarimala

ഇപ്പോൾ ബുക്ക് ചെയ്യുന്നത് ഡിസംബർ 26, 27ലെ സ്ലോട്ടുകളാണ്
Sabarimala Mandala Pooja, Virtual queue booking from 5 pm today
Updated on

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോടനുബന്ധിച്ചുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകുന്നേരം 5 മണി മുതൽ ആരംഭിക്കും. ഡിസംബർ 26, 27 തീയതികളിലെ ദർശനത്തിനുള്ള സ്ലോട്ടുകളാണ് ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കുക. ഡിസംബർ 26-ന് മുപ്പതിനായിരം പേർക്കും, ഡിസംബർ 27-ന് 35,000 പേർക്കുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരം ലഭിക്കുക. സ്പോട്ട് ബുക്കിങ് വഴി ഈ ദിവസങ്ങളിൽ അയ്യായിരം ഭക്തരെ വീതം അധികം അനുവദിക്കും. ഭക്തർ sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.(Sabarimala Mandala Pooja, Virtual queue booking from 5 pm today)

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി നിർദ്ദേശിച്ച വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ്. നായർ ഐഎഎസ് അറിയിച്ചു. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഈ തീരുമാനം. സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.

ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വയോധികർക്കും കുട്ടികളുമായി വരുന്നവർക്കും എഡിഎം പ്രത്യേക നിർദ്ദേശം നൽകി. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളവർ പരമ്പരാഗതമായ കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി മാത്രം സന്നിധാനത്തെത്തണം. കാനനപാതയിൽ തിരക്ക് വർധിച്ചാൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവിൽ വനപാലകരും എൻ.ഡി.ആർ.എഫും ഏറെ പ്രയാസപ്പെട്ടാണ് അവശരാകുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

നിലവിൽ ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണെന്നും സുരക്ഷിതമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്നും അവലോകന യോഗം വിലയിരുത്തി.

Related Stories

No stories found.
Times Kerala
timeskerala.com