വിശുദ്ധി സേന : സന്നിധാനത്ത് പ്രതിദിനം ടൺ കണക്കിന് മാലിന്യം സംസ്കരിക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞാലോ ? | Sabarimala

ആകെ 24 ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധി സേന : സന്നിധാനത്ത് പ്രതിദിനം ടൺ കണക്കിന് മാലിന്യം സംസ്കരിക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞാലോ ? | Sabarimala
Updated on

പത്തനംതിട്ട: ഓരോ ദിവസവും അയ്യപ്പഭക്തർ എത്തിച്ചേരുന്നതോടെ ശബരിമല സന്നിധാനത്ത് കുന്നുകൂടുന്നത് ടൺ കണക്കിന് മാലിന്യമാണ്. എന്നാൽ, ഈ മാലിന്യമത്രയും കൃത്യമായ ഏകോപനത്തോടെ സന്നിധാനത്ത് തന്നെ സംസ്കരിച്ച്, പുണ്യഭൂമിയെ മാലിന്യമുക്തമായി നിലനിർത്തുന്നത് ശ്രദ്ധേയമാണ്.(Know how tons of waste are processed every day at Sabarimala)

സന്നിധാനത്തെ മാലിന്യങ്ങൾ നീക്കുന്നത് വിശുദ്ധി സേനയാണ്. ആയിരം പേരാണ് ഇതിലുള്ളത്. ജില്ലാ ഭരണകൂടം നിയോഗിച്ച വിശുദ്ധി സേന, സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള കുപ്പത്തൊട്ടികളിൽ നിറയുന്ന മാലിന്യങ്ങൾ അഞ്ച് ട്രാക്ടറുകളിലായി ശേഖരിക്കുന്നു. മരക്കൂട്ടം വരെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് ട്രാക്ടറുകൾ നേരെ പാണ്ടിത്താവളത്തിലേക്ക് എത്തിക്കും. ഒരു ദിവസം ശരാശരി 30 തവണയാണ് ഇങ്ങനെ മാലിന്യ ശേഖരണം നടക്കുന്നത്.

പാണ്ടിത്താവളത്തിലെ മാലിന്യ പ്ലാന്റിലെത്തിച്ച ശേഷം മാലിന്യങ്ങൾ വേർതിരിക്കുന്നു. ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴി കമ്പോസ്റ്റ് രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങൾ ഇൻസിനറേറ്ററിലേക്ക് മാറ്റുന്നു. സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ഇൻസിനറേറ്ററുകളുണ്ട്.

ഒരു ഇൻസിനറേറ്ററിൽ ഒരു മണിക്കൂറിൽ 300 കിലോ മാലിന്യം വരെ സംസ്കരിക്കാനാകും. മറ്റ് രണ്ട് ഇൻസിനറേറ്ററുകളിൽ 200 കിലോ വീതം ഒരേസമയം കത്തിക്കാം. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് പ്ലാന്റിന്റെ ഓപ്പറേഷനും മെയിന്റനൻസും നിർവഹിക്കുന്നത്. ദേവസ്വം ബോർഡിന് കീഴിലുള്ള എൻവയോൺമെന്റൽ സബ് ഡിവിഷനാണ് ഇതിന്റെ നിയന്ത്രണം.

ഒരു ദിവസം ശരാശരി 45 ലോഡ് മാലിന്യമാണ് സന്നിധാനത്തുനിന്ന് നീക്കം ചെയ്യുന്നത്. ഇരുമുടി കെട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംസ്കരണത്തിൽ വലിയ വെല്ലുവിളിയുയർത്തുന്നത്. മാലിന്യം നീക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ആകെ 24 ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com