തീരാ വേദനയായി മിനി സ്വിറ്റ്‌സര്‍ലന്‍ഡ്! വീണ്ടും ഭാരതമണ്ണിൽ രക്തം പൊടിഞ്ഞു, പൊലിഞ്ഞത് 29 ജീവനുകൾ...| Pahalgam Terrorist Attack

29 സാധരണക്കാരായ മനുഷ്യ ജീവനുകൾക്ക് മേലാണ് ഏഴംഗ സംഘം യാതൊരു ദാക്ഷീണ്യവുമില്ലാതെ നിറയൊഴിച്ചത്.
Mini Switzerland
Published on

GANGA RAJ G

ന്ന് ഭാരതം കടുത്ത രോഷത്തിലാണ്. പുൽവാമയും മുംബൈയും മറക്കാനാവാത്ത രക്തച്ചൊരിച്ചിലുകൾ സമ്മാനിച്ച ഭാരത മണ്ണിൽ വീണ്ടും രക്തം പുരണ്ടിരിക്കുന്നു. സന്തോഷത്തിന്റെ അത്യുന്നതങ്ങളിൽ നിന്നും അനാഥത്വവും നഷ്ടപ്പെടലും ഒരു നിമിഷം കൊണ്ട് സമ്മാനിച്ച് ഒരു കൂട്ടം ഭീകരർ നമ്മളിൽ ആരുടെയൊക്കയോ നെഞ്ചിലേക്ക് വെടി ഉതിർത്തിരിക്കുന്നു.

22.04.2025 ഉച്ചയ്ക്ക് 2.30. ജമ്മു കശ്മീരിലെ അനന്ത്‌നാഗിലെ പഹല്‍ഗാം അഥവാ മിനി സ്വിറ്റ്‌സര്‍ലന്‍ഡ്! അനന്ത്നാഗിൽ നിന്ന് 28 മൈൽ അകലെ ലിഡർ നദിയുടെ തീരത്ത് 7,200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പച്ചപ്പ് നിറഞ്ഞ സുന്ദരമായ പ്രദേശം. ശുദ്ധമായ തെളിനീർ അരുവികളും താഴ്വരകളും തെളിഞ്ഞ നീല മേഘങ്ങളും മിത ശീതോഷ്ണമായ കാലാവസ്ഥയും വർഷത്തിൽ ലക്ഷകണക്കിന് വിനോദ സഞ്ചാരികളെയാണ് ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. പൈൻമരങ്ങളാൽ ചുറ്റപ്പെട്ട, മഞ്ഞുമൂടിയ, പുൽമേട് നിറഞ്ഞ ഈ പർവ്വതശിഖരത്തിലേക്കെത്താൻ ആകെയുള്ള മാർഗ്ഗം കുതിര സവാരിയാണ്. ഇവിടെ, ഈ മണ്ണിലാണ് 2019 ൽ, ജമ്മുകശ്മീർ ഭീകരാക്രമണത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ ഭീകരക്രമണം നടന്നത്.

29 സാധരണക്കാരായ മനുഷ്യ ജീവനുകൾക്ക് മേലാണ് ഏഴംഗ സംഘം യാതൊരു ദാക്ഷീണ്യവുമില്ലാതെ നിറയൊഴിച്ചത്. ഒന്ന് ചിന്തിക്കാൻ പോലു ഇട നൽകാതെ പൊടുന്നനെയുണ്ടയാ ഈ ആക്രമണം പഹല്‍ഗാം എന്ന സ്വർഗ്ഗ സമാന ഭൂമിയെ ഒരു നിമിഷം കൊണ്ട് യുദ്ധസമാനമായ ഭൂമിയാക്കി മാറ്റി.

ചേതനയറ്റ ഉടലുകൾ അങ്ങോളമിങ്ങോളം ചിതറി കിടക്കുന്നു...

ഭീതി നിറഞ്ഞ കലങ്ങിയ കണ്ണുകളുമായി അവയ്‌ക്കോരോന്നിനും അരികെ വേണ്ടപ്പെട്ടവർ...

വിറങ്ങലിച്ചു തണുത്ത കുഞ്ഞു കരങ്ങൾ... ഭർത്താവിനെ നഷ്ടമായവർ... മക്കളെ നഷ്ടപ്പെട്ടവർ... അങ്ങനെ ഒരു നിമിഷം കൊണ്ട് കണ്ണീർക്കാഴ്ചയായി പഹൽഗാം! വാഹനങ്ങൾ എത്താത്ത പ്രദേശമായതിനാൽ രക്ഷാപ്രവർത്തനവും വെല്ലുവിളി നിറഞ്ഞതായിരുന്നു. ജീവൻ വെടിഞ്ഞവരെയും പരിക്കേറ്റവരെയും താഴ്‌വരയിൽ നിന്ന് പുറത്തു കൊണ്ട് വരാനുള്ള ഏക മാർഗം കുതിര സവാരി മാത്രമായിരുന്നു. പൈന്മരങ്ങളാൽ മാത്രം അതിർത്തി പങ്കിട്ട വിശാലമായ ഭൂ പ്രദേശത്ത് നിന്ന് സാധാരണക്കാരന് ആത്മരക്ഷാർത്ഥം ഓടി രക്ഷപെടാൻ കഴിയാത്ത, എന്നാൽ ആക്രമണത്തിന് ശേഷം ഒളിവിൽ പോകാൻ ഭീകരർക്ക് സൗകര്യപ്രദമാം വിധം കഴിയുന്ന സാഹചര്യമായിരുന്നു പഹൽഗാമിലേത്!.. ഇത് തന്നെയായിരിക്കണം ഇങ്ങനൊരു പ്രദേശം തന്നെ ആക്രമണത്തിന് തിരഞ്ഞെടുക്കാൻ ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് - ടി.ആര്‍.എഫിനെ പ്രേരിപ്പിച്ചതും! രാജ്യത്ത് കത്തിക്കയറുന്ന വഖഫ് നിയമ ഭേദഗതിയോടും ബലൂചിസ്ഥാനില്‍ നേരിടുന്ന തുടർച്ചയായ വലിയ തിരിച്ചടികളോടും കൂട്ടി വായിക്കാൻ തക്ക പക അവർക്ക് ഉണ്ടായിരുന്നിരിക്കണം. അത് തന്നെയാവണം ഈ ആസൂത്രിതമായ പദ്ധതിക്ക് പിന്നിലും!

മലയാളി ഉൾപ്പെടെ കൊല്ലപ്പെട്ട ഭീകരാക്രമണം വർഗീയതയുടെ മാത്രം ചുവടു പിടിച്ചുണ്ടായതാണെന്ന് ആക്രമണത്തിനിരയായവർ തുറന്നു പറയുന്നു. ഹിന്ദുക്കളെ കൊല്ലുകയും മുസൽമാനെ കൊള്ളുകയും ചെയ്ത നിലപാടാണവർ സ്വീകരിച്ചത്. കൊല്ലപ്പെട്ടവരിൽ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സ്വദേശികളും ഉൾപ്പെടുന്നതായാണ് വിവരം.

ഫെബ്രുവരി 12 ന് വിവാഹം കഴിഞ്ഞ ശുഭം ദ്വിവേദിയെ തന്റെ മുന്നിൽ വച്ചാണ് നിറയൊഴിച്ചതെന്നും തോക്കുചൂണ്ടി പേരു ചോദിച്ച ശേഷം കൊലപ്പെടുത്തുകയായിരുനെന്നും അതോടെ തന്നെയും വെടിവെച്ച് കൊല്ലണമെന്ന് അപേക്ഷിച്ചതായും ഭാര്യയായ അശ്വന്യ വെളിപ്പെടുത്തി.

"ആക്രമികൾ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നി. മൂന്നു നാലു പേർ ഞങ്ങളെ ആക്രമിച്ചു. എൻ്റെ ഭർത്താവിനെ നിങ്ങൾ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാൻ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരിൽ ഒരാൾ മറുപടി നൽകിയത്. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്." - തന്റെ ഭർത്താവായ കർണാടക ശിവമോഗ സ്വദേശി മഞ്ജുനാദിനേയും മകനെയും കണ്മുന്നിലിട്ടു നിറയൊഴിച്ചത് കാണേണ്ടി വന്ന മഞ്ജുനാദിന്റെ ഭാര്യ പല്ലവി പറഞ്ഞു.

മകൾ ആരതിക്കും ആറു വയസ്സുള്ള ഇരട്ടകുട്ടികൾക്കും മുന്നിൽ വച്ചാണ് എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് മേൽ ഭീകരർ നിറയൊഴിച്ചത്.

pahalgam

ഏപ്രില്‍ 16 ന് വിവാഹ ശേഷം മധു വിധു ആഘോഷിക്കാൻ പോയ ഹരിയാന സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളിനരികിൽ അലറി വിളിച്ചു കരയുന്ന ഭാര്യ ഹിമാന്‍ഷിയുടെ മുഖം എങ്ങനെയാണ് നമുക്ക് മറക്കാനാവുക?! ഈ രക്ത ചൊരിച്ചിലുകളിൽ എങ്ങനെയാണ് ഭാരതത്തിന് രോഷം കൊള്ളാതിരിക്കാൻ കഴിയുക?

ഭീകരക്രമണ വാർത്ത പുറം ലോകം അറിഞ്ഞു തുടങ്ങിയതോടെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങളിലെല്ലാം സുരക്ഷാ ശക്തമാക്കി. ജാഗ്രതാ നിർദേശം പുറപ്പെറുവിച്ചു. ദ്വിദിന സൗദി സന്ദർശനത്തിന് പോയ പ്രധാന മന്ത്രി നരേന്ദ്രമോദി പരിപാടികള്‍ റദ്ദാക്കി അടിയന്തിരമായി ഡൽഹിയിലേക്ക് മടങ്ങി എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ലോക രാജ്യങ്ങളിൽ എല്ലാം ഭീകരക്രമണ വാർത്ത പരന്നു. റഷ്യയും യു.എസും ആക്രമണത്തിൽ അപലപിച്ചു.

ഈ ക്രൂരതയ്ക്ക് മാപ്പില്ലെന്ന് പറയുമ്പോഴും പഹല്‍ഗാമിന് ചുറ്റും സൈന്യം സുരക്ഷാ തീർക്കുമ്പോഴും മറു വശത്തു മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്...

ആരൊക്കെയോ അത് ആഘോഷമാക്കുകയുമാണ്...

Related Stories

No stories found.
Times Kerala
timeskerala.com