
ചെന്നൈ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നുണ്ടായ അന്തരീക്ഷ വ്യതിയാനം മൂലം തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Tamil Nadu Rain Alert).
ഇന്ത്യൻ മഹാസമുദ്രം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ മേഖല മുതൽ തമിഴ്നാട് വരെയുള്ള ഭൂമധ്യരേഖയോട് ചേർന്ന് അന്തരീക്ഷ ന്യൂനമർദം നിലനിൽക്കുന്നു.ഇതുമൂലം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ ചിലയിടങ്ങളിൽ ഇന്ന് സാമാന്യം മഴ പെയ്യാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ 12 വരെ മിതമായ മഴ തുടരാൻ സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്- കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്നും നാളെയും രാവിലെ തമിഴ്‌നാട്ടിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടും. നീലഗിരി ജില്ലയിലെ മലയോര മേഖലകളിൽ രാത്രികാലങ്ങളിൽ ചില സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാം.ഇന്നും നാളെയും ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെ നേരിയ മൂടൽമഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.