‘നീ പൊക്കോ, പോയി സന്തോഷിക്ക്, മക്കളെ ഞാൻ നോക്കും’ ; ഭാര്യയെ കാമുകന് വിവാഹം​ചെയ്ത് കൊടുത്ത് ഭർത്താവ്

ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി ക്ഷേത്രത്തിൽ ​​കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തു​കൊടുക്കുകയായിരുന്നു
‘നീ പൊക്കോ, പോയി സന്തോഷിക്ക്, മക്കളെ ഞാൻ നോക്കും’ ; ഭാര്യയെ കാമുകന് വിവാഹം​ചെയ്ത് കൊടുത്ത് ഭർത്താവ്
Published on

ലഖ്നോ: ഭാര്യയെ കാമുകന് വിവാഹം​ചെയ്ത് കൊടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം നടന്നത്. കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും ഗോരഖ്പൂർ സ്വ​​ദേശിനിയായ രാധികയും തമ്മിൽ 2017ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആര്യൻ (7), ശിവാനി (2) എന്നീ രണ്ട് കുട്ടികളുണ്ട്. ജോലിയാവശ്യാർഥം ബബ്‍ലു പലപ്പോഴും ദൂരസ്ഥലങ്ങളിൽ പോകാറുണ്ട്. ഈ അവസരം മുതലെടുത്താണ് രാധിക പ്രദേശവാസിയായ വികാസുമായി ഇഷ്ടത്തിലായത്.

ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി ക്ഷേത്രത്തിൽ ​​കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തു​കൊടുക്കുകയായിരുന്നു. ഈ അത്യപൂർവ വിവാഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘രണ്ട് മക്കളുടെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം, നിങ്ങൾ ​പോയി സന്തോഷത്തോടെ ജീവിച്ചു കൊള്ളൂ’ എന്ന് ബബ്‍ലു ഭാര്യയോട് പറയുന്നത് വിഡിയോയിൽ കാണാം.

Related Stories

No stories found.
Times Kerala
timeskerala.com