ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി യോഗ പരിശീലകന്‍ പീഡിപ്പിച്ചു ; പരാതിയുമായി പെൺകുട്ടി |Sexual assault

പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തു.
sexual assault
Published on

ബെംഗളൂരു : ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി യോഗ പരിശീലകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബെംഗളൂരുവിലെ 19-കാരിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. വെസ്റ്റ് ബെംഗളൂരുവില്‍ യോഗ പരിശീലനകേന്ദ്രം നടത്തുന്നയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് ആരോപണം.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി യോഗ പരിശീലകനെതിരേ പോലീസ് കേസെടുത്തു. ഇതേ തുടർന്ന് ഇയാള്‍ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

2023 നവംബറില്‍ പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രതിക്കൊപ്പം ഒരു യോഗ മത്സരത്തില്‍ പങ്കെടുക്കാനായി തായ്‌ലാന്‍ഡില്‍ പോയി. ഇവിടെവെച്ചാണ് പരിശീലകന്‍ ആദ്യമായി പീഡിപ്പിച്ചതെന്ന് പരാതി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. പിന്നീട് 2024-ല്‍ പെണ്‍കുട്ടി പ്രതിയുടെ യോഗാ കേന്ദ്രത്തില്‍ പരിശീലനത്തിനായി ചേര്‍ന്നു. യോഗ മത്സരത്തില്‍ ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി പരിശീലകന്‍ പീഡനം തുടര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-നും ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവരങ്ങൾ പുറത്തായി. തുടര്‍ന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തനിക്ക് പുറമേ പരിശീലനകേന്ദ്രത്തിലെ ആറോ ഏഴോ പെണ്‍കുട്ടികള്‍ കൂടി പീഡനത്തിനിരയായെന്നും പരാതിക്കാരി പോലീസിന് മൊഴി നല്‍കി.കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com