
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അതി ശൈത്യം തുടരുന്നു. ഇന്ന് (ഞായറാഴ്ച) രാവിലെ ഡല്‍ഹിയില്‍ താപനില 4.9 ഡിഗ്രിയിലേക്ക് താഴ്ന്നതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത് (Delhi Weather Update). ഈ സീസണില്‍ മൂന്നാംതവണയാണ് 5 ഡിഗ്രിയില്‍ താഴെ താപനിലയെത്തുന്നത്. കഴിഞ്ഞ ദിവസം 8 ഡിഗ്രിയായിരുന്നു താപനില.
അതേസമയം, കടുത്ത മൂടല്‍ മഞ്ഞിന്റെ പിടിയിലുമാണ് ഡല്‍ഹി. താപനില ഇനിയും കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. അതേസമയം വായുനിലവാര സൂചികയില്‍ പുരോഗതിയില്ല.