ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാർക്കോ റൂബിയോയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു. തിങ്കളാഴ്ച നടന്ന സംഭാഷണത്തിൽ ആഗോള ഊർജ്ജ സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും ഈ യുദ്ധം എപ്രകാരം ബാധിക്കുന്നു എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.(West Asian conflict, S Jaishankar holds talks with Marco Rubio)
പശ്ചിമേഷ്യൻ മേഖലയിലെ അസ്ഥിരത ആഗോള വിപണിയിൽ എണ്ണ, വാതക വില വർദ്ധനവിന് കാരണമാകുന്നതിൽ ഇരുരാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. സംഘർഷം ആഗോള സാമ്പത്തിക ക്രമത്തെ ബാധിക്കുന്ന രീതിയും അത് ലഘൂകരിക്കാനുള്ള മാർഗ്ഗങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
വരും ദിവസങ്ങളിലും വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കൃത്യമായ ആശയവിനിമയം തുടരാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ പാകിസ്ഥാൻ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജയശങ്കർ വ്യക്തമാക്കി. യുഎസ്, ഇറാൻ പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യയുടെ ഈ നിരീക്ഷണം.

