Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeNationalപശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവ്, 60...

പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവ്, 60 രൂപ കൂട്ടി | LPG

🎙️ Latest Podcast

Always plays the latest podcast episode

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.(West Asian conflict, Increase in the price of LPG cylinders for domestic use)

വില വർധനയോടെ പ്രമുഖ നഗരങ്ങളിലെ സിലിണ്ടർ നിരക്ക് കൂടി. കൊച്ചി: 920.50 രൂപ, ഡൽഹി: 913 രൂപ, മുംബൈ: 912.50 രൂപ, ചെന്നൈ: 928.50 രൂപ, കൊൽക്കത്ത: 930 രൂപ എന്നിങ്ങനെയാണ്.

ഫെബ്രുവരിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 49 രൂപയും, ജനുവരി ഒന്നിന് 111 രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വലിയൊരു തുക വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.