
തിരുപ്പൂർ: ഉദുമലൈപേട്ട് അമരാവതി അണക്കെട്ടിൻ്റെ തീരത്തുള്ളവർക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി അധികൃതർ (Flood warning). 36,000 ഘനയടി വെള്ളമാണ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തിരുപ്പൂർ ജില്ലയിലെ ഉദുമലൈപേട്ട് അമരാവതി അണക്കെട്ടിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. അണക്കെട്ടിൻ്റെ സുരക്ഷ കണക്കിലെടുത്ത് 36,000 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്.
അമരാവതി നദീതീരത്തുള്ള പൊതുജനങ്ങൾ നദിയിൽ കുളിക്കുക, വസ്ത്രങ്ങൾ കഴുകുക, കന്നുകാലികൾ മേയുക തുടങ്ങിയ പ്രവൃത്തികൾ ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ കളക്ടർ ക്രിസ്റ്റിഷ്രാജ് നിർദ്ദേശം നൽകി.