Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeNationalട്രാഫിക്ക് സിഗ്നലിൽ വാഹനം നി‍ർത്തി, റോഡിലിറങ്ങി മൂത്രമൊഴിക്കുന്ന യുവാവ്; ദൃശ്യം വൈറൽ...

ട്രാഫിക്ക് സിഗ്നലിൽ വാഹനം നി‍ർത്തി, റോഡിലിറങ്ങി മൂത്രമൊഴിക്കുന്ന യുവാവ്; ദൃശ്യം വൈറൽ | Urinates on busy road

🎙️ Latest Podcast

റോഡിൽ മൂത്രമൊഴിക്കുന്നത് ഇന്ത്യയിൽ വലിയ ഒരു കാര്യമല്ല. എന്നാൽ ട്രാഫിക്ക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ഒരു യുവാവ് മൂത്രമൊഴിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ കാറിനരികിൽ നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പൗരബോധത്തെ കുറിച്ചുള്ള ചോദ്യങ്ങളുയർന്നു. (Urinates on busy road)

ഗുരുഗ്രാം പോലീസിന്‍റെ X-ൽ അക്കൗണ്ടിലേക്ക് ടാഗ് ചെയ്ത സമൂഹ മാധ്യമ ഉപയോക്താക്കൾ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു. എന്നാൽ, ഫരീദാബാദിലാണ് ഈ സംഭവം നടന്നതെന്ന് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 18 ന് ദില്ലിയിൽ നിന്ന് ഫരീദാബാദിലേക്ക് വരുന്ന റൂട്ടിലെ പഴയ ഫരീദാബാദ് റെഡ് സിഗ്നലിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കുരുക്കിനിടെ പകൽ വെളിച്ചത്തിൽ റോഡിൽ മൂത്രമൊഴിക്കുന്ന യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ ചുവന്ന സിഗ്നലിൽ നിർത്തിയ ഒരു കറുത്ത സ്കോർപിയോ എസ്‌യുവി കാണാം. തൊട്ടടുത്ത് ഒരാൾ നിൽക്കുന്നതും റോഡിന്‍റെ മധ്യത്തിൽ പരസ്യമായി മൂത്രമൊഴിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം റോഡിലൂടെ സ്കൂളും മറ്റുള്ളവരും നടന്ന് പോവുകയും മറ്റ് വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പ്രകാരം എസ്‍യുവി ഫരീദാബാദിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പുകളെഴുതിയത്. “ഇന്ത്യൻ പൗരബോധത്തിന്‍റെ അവസ്ഥ ഇതാണ്. കാർ നിർത്തിയ ശേഷം ഒരാൾ റോഡിൽ പരസ്യമായി മൂത്രമൊഴിച്ചു, ഗതാഗതം തടസ്സപ്പെടുത്തി പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി. ദില്ലി ട്രാഫിക് പോലീസ്, ഗുരുഗ്രാം പോലീസ് എന്നിവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാമോ? അയാളുടെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാം” എന്ന് ഒരു സമൂഹ മാധ്യമ ഉപയോക്താവ് എഴുതി. പിന്നാലെ വലിയ വാഹനം ഉള്ളവ‍ർക്ക് ഇന്ത്യൻ റോഡുകളിൽ എന്തിനുമുള്ള ലൈസന്‍സ് ഉണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. പൊതു ഇടങ്ങൾ ആരുടെയും കുളിമുറയല്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി നടപടികൾ ആരംഭിച്ചതായി ഗുരുഗ്രാം പോലീസ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.