
ഹൈദരാബാദ്: തെലങ്കാനയിലെ വാനപർത്തിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് കർഷകൻ(suicide). കർഷകനായ ബിക്കി ചെന്നകേശവലു ആണ് രണ്ട് നില കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സർക്കാർ വിതരണം ചെയ്യുന്ന യൂറിയയുടെ വിഹിതം വാങ്ങാൻ ഘാനപുരം മണ്ഡൽ കേന്ദ്രത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ, യൂറിയയുടെ ക്ഷാമം മൂലം ആധാർ കാർഡ് ഹാജരാക്കിയ ശേഷം രണ്ട് ബാഗുകൾ മാത്രമേ കർഷകർക്ക് ലഭിച്ചിരുന്നുള്ളു.
ഇതിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ഭീഷണി മുഴക്കിയതോടെ കർഷകനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.