പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുൻ ഗ്രാമത്തലവൻ മുസ്തക്ക ഗുൽഷൻ എന്ന മുന്ന കൊല്ലപ്പെട്ടു (UP Murder Case). സംഭവവുമായി ബന്ധപ്പെട്ട് മുന്നയുടെ കാമുകിയായ സുമൻ ദേവിയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 18 മുതൽ കാണാതായ മുന്നയുടെ മൃതദേഹം ഞായറാഴ്ച (മാർച്ച് 22) ഒരു കനാലിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.
സുമൻ ദേവിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന മുന്ന, പിന്നീട് സുമനെ ബ്ലാക്ക് മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്താനും തുടങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ശല്യം സഹിക്കവയ്യാതെ സുമൻ തന്റെ സഹോദരനുമായി ചേർന്ന് മുന്നയെ വകവരുത്താൻ പദ്ധതിയിട്ടു. മാർച്ച് 18-ന് സുമൻ തന്റെ വീട്ടിലേക്ക് മുന്നയെ വിളിച്ചുവരുത്തുകയും അവിടെവെച്ച് സഹോദരനും സംഘവും ചേർന്ന് ഇരുമ്പ് വടികൾ കൊണ്ട് അടിച്ചുകൊല്ലുകയുമായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിലാക്കി കനാലിൽ തള്ളി.
ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മുന്ന കൊല്ലപ്പെടുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. രണ്ട് ഭാര്യമാരിലുമായി ഒമ്പത് വീതം മക്കളാണ് മുന്നയ്ക്കുള്ളത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Summary
A former village head in Uttar Pradesh, identified as Munna, who had two wives and 18 children, was murdered by his lover and her brother. Munna allegedly started blackmailing and harassing the woman, leading her to hatch a plan with her brother to kill him. Police recovered his body from a canal on March 22, stuffed in a sack. The accused have been arrested, and further investigation is ongoing.

