Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeNationalഉന്നാവോ പീഡനക്കേസ്: അതിജീവിതയുടെ പിതാവിൻ്റെ കസ്റ്റഡി മരണത്തിൽ കുൽദീപ് സിംഗ് സെൻഗാർ...

ഉന്നാവോ പീഡനക്കേസ്: അതിജീവിതയുടെ പിതാവിൻ്റെ കസ്റ്റഡി മരണത്തിൽ കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ | Unnao rape case

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് സെൻഗാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ കേസിൽ പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.(Unnao rape case, accused moves Supreme Court over custodial death of survivor’s father)

2026 ജനുവരി 19-ന് സെൻഗാറിന്റെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി, ശിക്ഷ മരവിപ്പിക്കാനോ ജാമ്യം അനുവദിക്കാനോ വിസമ്മതിച്ചിരുന്നു. 2020 മാർച്ച് 13-നാണ് വിചാരണ കോടതി സെൻഗാറിന് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.

അതിജീവിതയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നും കസ്റ്റഡി മരണത്തിന് കാരണക്കാരനായെന്നുമാണ് കേസ്. ബലാത്സംഗക്കേസിൽ സെൻഗാറിന് കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala