Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeNationalകേന്ദ്ര ബജറ്റ് 2026-27: സ്ത്രീശാക്തീകരണത്തിന് വൻ പദ്ധതികൾ; ഓരോ ജില്ലയിലും വനിതാ...

കേന്ദ്ര ബജറ്റ് 2026-27: സ്ത്രീശാക്തീകരണത്തിന് വൻ പദ്ധതികൾ; ഓരോ ജില്ലയിലും വനിതാ ഹോസ്റ്റലുകൾ | Union Budget 2026-27

🎙️ Latest Podcast

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ സ്ത്രീശാക്തീകരണത്തിനും സംരംഭകത്വത്തിനും വലിയ മുൻഗണന നൽകി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ ഓരോ ജില്ലയിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേയിൽ കേരളത്തിന് അവഗണന നേരിട്ടെങ്കിലും സെമികണ്ടക്ടർ മിഷന്റെ ഭാഗമായുള്ള ധാതു ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തി.(Union Budget 2026-27, Big plans for women empowerment)

ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിനായി വിപുലമായ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 40,000 കോടി രൂപയുടെ ധാതു ഇടനാഴി പ്രഖ്യാപിച്ചു.

ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ ഹബ്ബാക്കാൻ 10,000 കോടിയും കണ്ടെയ്നർ നിർമ്മാണത്തിന് 5,000 കോടിയും പ്രഖ്യാപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.