ഹൈദരാബാദ് : തെലുങ്കാനയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ.പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
സെകന്തരാബാദിലാണ് സംഭവം നടന്നത്. 13കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ കുട്ടിയെ ഒരു ലോഡ്ജിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.ഇതിനിടെ പെൺകുട്ടി പോലീസിനെ ബന്ധപ്പെടുകയും പോലീസ് എത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.