
ഉഡുപ്പി: സുഹൃത്തുക്കളോടൊപ്പം അണക്കെട്ടിൽ നീന്താൻ പോയ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു (Drowned). ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ ബെൽവെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
ഗോലിയങ്ങാടി ജ്വല്ലേഴ്‌സ് ഉടമ ശ്രീധര ആചാര്യയുടെ മകൻ 13 വയസ്സുള്ള ശ്രീഷ (എട്ടാം ക്ലാസ്), രാമ നായകയുടെ മകൻ ജയന്ത് (19) എന്നിവരാണ് മരിച്ചത്. സ്‌കൂൾ അവധിക്കാലത്ത് ഈ രണ്ടുകുട്ടികളും കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
സംഭവത്തിൽ ശങ്കരനാരായണൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.