
ഹൂബ്ലി: അയ്യപ്പക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ 9 ശബരിമല തീർത്ഥാടകരിൽ രണ്ടുപേർ കിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു ( Ayyappa temple cylinder blast). നിജലിംഗപ്പ ബേപുരി (58), സഞ്ജയ് സവദത്തി (18) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റ് 7 തീർത്ഥാടകർ കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഡിസംബർ 22ന് രാത്രിയാണ് ഹൂബ്ലിയിലെ സായിനഗറിലെ അയ്യപ്പ ക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചത്.
ക്ഷേത്രത്തിൽ , ശബരിമല തീർത്ഥാടകർ രാത്രി ഉറങ്ങുമ്പോൾ ആയിരുന്നു അപകടം. വാതകം ചോർന്ന് വിളക്കിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ സമയം 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. എല്ലാവരെയും ഹൂബ്ലിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.