
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടു ശബരിമല തീർത്ഥാടകർ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി.(Ayyappa temple cylinder blast)
സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഉങ്കലിലെ അച്ചവ്വ കോളനിയിൽ താമസിക്കുന്ന ശങ്കർ കഴിഞ്ഞ ഏഴ് ദിവസമായി ഹുബ്ബള്ളിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എത്ര ശ്രമിച്ചിട്ടും അവൻ വീണ്ടെടുക്കാനായില്ല.തുടർന്ന് ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ലിംഗരാജ് ബീരനുര എന്ന 19 കാരനായ യുവാവാണ് ശനിയാഴ്ച മരിച്ചത്. വിനിത (56), അനൂപ് (29), ബസവരാജ് (40) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഹുബ്ബള്ളി സായിനഗറിലെ അച്ചവ്വ കോളനിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തത്തിൽ ഒമ്പത് അയ്യപ്പഭക്തർക്കാണ് പരിക്കേറ്റത്.
ബാക്കിയുള്ള നാല് പേർ ഇപ്പോൾ കർണാടക മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.