
ഷിരൂർ: 72 ദിവസത്തെ തിരച്ചിലിനൊടുവിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുൻ്റെ ലോറി കരക്കെത്തിച്ചപ്പോൾ ശേഷിച്ചത് ഹൃദയഭേദകമായ ചില കാഴ്ച്ചകളാണ്. അർജുൻ യാത്രയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ ലോറിയിൽ നിന്ന് കണ്ടെടുത്തു.(Toy car found in Arjun's lorry )
ബാഗ്, 2 ഫോണുകൾ, കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് അവ. ഇവയോടൊപ്പം മകൻ്റെ കളിപ്പാട്ടവും അർജുൻ സൂക്ഷിച്ച് വച്ചിരുന്നു.
ലോറിയില്‍ കാബിന് മുന്നില്‍ ഇത് വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നതെന്നും, മകനായി ഇയാൾ വാങ്ങി നല്‍കിയതായിരുന്നു ഇതെന്നും അനിയന്‍ അഭിജിത്ത് വ്യക്തമാക്കി. ഇവയെല്ലാം ലഭിച്ചത് കാബിൻ്റെ ഭാഗത്തെ ചെളി നീക്കം ചെയ്തപ്പോഴാണ്.
നീണ്ട കാത്തിരിപ്പിനൊടുവിൽ അർജുൻ്റെ ശരീര ഭാഗങ്ങളും, ലോറിയും ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത് ഇന്നലെയാണ്.