
റായ്ച്ചൂർ: കായലിൽ മുങ്ങി അമ്മയും മകനും മരിച്ചു. രാധമ്മ (32), മകൻ കെ സഞ്ജു (5) എന്നിവരാണ് മരിച്ചത്. റായ്ച്ചൂർ ജില്ലയിലെ മാലിയാബാദ് ഗ്രാമത്തിൽ തടാകത്തിൽ വീണ അഞ്ച് വയസ്സുള്ള മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കാൽ വഴുതി വീഴുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ രാധമ്മ വസ്ത്രങ്ങൾ കഴുകാൻ തടാകത്തിലേക്ക് പോയ സമയത്താണ് സംഭവം. കൂടെയുണ്ടായിരുന്ന സഞ്ജു കാൽ വഴുതി തടാകത്തിലേക്ക് വീഴുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ രാധമ്മയും തടാകത്തിൽ ചാടി, പക്ഷേ നിർഭാഗ്യവശാൽ ഇരുവരും മുങ്ങിമരിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും, അമ്മയെയും മകനെയും രക്ഷിക്കാനായില്ല. യരാഗേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.