ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കരുത്; ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്
May 3, 2023, 12:25 IST

ചെന്നൈ: റിലീസിന് മുന്‍പേ വിവാദമായ ‘ദി കേരള സ്റ്റോറി’ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണുള്ളത്. ചിത്രം റിലീസ് ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.