
ദാവണഗരെ: ചന്നഗിരി താലൂക്കിലെ ദേവറഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ച ദമ്പതികൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു (Couple dies within minutes). കസ്തൂരി രംഗപ്പ (65), ജയമ്മ (58) എന്നിവരാണ് മരിച്ചത്. റേഷൻ വാങ്ങാൻ ന്യായവില കടയിലെത്തിയ കസ്തൂരി രംഗപ്പ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ചില ബന്ധുക്കൾ ജയമ്മയെ വിളിച്ച് രംഗപ്പയുടെ മരണവിവരം അറിയിച്ചു, തുടർന്ന് ജയമ്മയും വീട്ടിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.