
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഖന്യാർ മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎം ജവാൻമാർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ശനിയാഴ്ച ഖന്യാർ മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന രാവിലെ ഖന്യാറിൽ തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തുടർന്ന് ഖന്യാറിലെ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് (The army destroyed a terrorist hideout) .
വീഡിയോ ദൃശ്യങ്ങൾ . ..