വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു ; അധ്യാപിക അറസ്റ്റിൽ |sexual assault

വിദ്യാർഥിയെ ഹോട്ടലുകൾ അടക്കമുള്ള സ്ഥലങ്ങളിൽവച്ച് പലവ‌‌ട്ടം പീഡിപ്പിച്ചെന്നാണ് കേസ്.
arrest
Published on

മുംബൈ : മുംബൈയിൽ ഹയർസെക്കൻഡറി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. നാൽപതുകാരിയായ ഇംഗ്ലിഷ് അധ്യാപികയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ഹോട്ടലുകൾ അടക്കമുള്ള സ്ഥലങ്ങളിൽവച്ച് പലവ‌‌ട്ടം പീഡിപ്പിച്ചെന്നാണ് കേസ്.

2023 ഡിസംബറിൽ സ്കൂൾ വാർഷികച്ചടങ്ങിൽ വെച്ചാണ് വിദ്യാർഥിയോട് അടുപ്പം തോന്നിയതെന്ന് അധ്യാപിക പൊലീസിനു മൊഴി നൽകി. തുടർന്ന് വിദ്യാർഥിയുമായി അടുപ്പമുണ്ടാക്കിയ അധ്യാപിക അവനെ പലയിട‌ത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് മാനസികബുദ്ധിമുട്ടുണ്ടായ കുട്ടിക്ക് അതു മറികടക്കാനെന്ന പേരിൽ അധ്യാപിക ഗുളികകളും നൽകിയിരുന്നു.

വിദ്യാർഥിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച കുടുംബാംഗങ്ങൾ ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. സ്കൂൾ പഠനം കഴിയുന്നതോടെ അധ്യാപിക ശല്യപ്പെടുത്തുന്നതു നിർത്തുമെന്നു കരുതിയ കുടുംബം സംഭവം രഹസ്യമായി സൂക്ഷിച്ചു. എന്നാൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കു ശേഷം മറ്റൊരാൾ ഒരാൾ വഴി കുട്ടിയെ വിളിച്ച അധ്യാപിക കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com