
മഹാരാഷ്ട്ര: പൂനെയിലെ വാദ്ഗോൺശേരി പ്രദേശത്ത് പെൺകുട്ടിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു(Stray dog). വീടിന് പുറത്ത് കളിച്ചു കൊണ്ട് നിന്ന 2 പെൺകുട്ടികളിൽ ഒരാളാണ് ആക്രമണത്തിന് ഇരയായത്.
4 തെരുവ് നായ്ക്കളുടെ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ച് വലിച്ചിഴച്ചു കൊണ്ട് പോയത്. കുട്ടിയുടെ നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയ രണ്ടുപേർ പെൺകുട്ടിയെ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്.