ബെംഗളൂരു: തെരുവുനായ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നഷ്ടപരിഹാരം ലഭിക്കും.(Stray dog attack, Karnataka government to compensate for losses)
നായയുടെ ആക്രമണത്തെ തുടർന്ന് മരണം സംഭവിക്കുകയോ പേവിഷബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാര വിതരണത്തിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് പുറമെ, പാമ്പുകടിയേറ്റവർക്കും കർണാടക സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കി. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലാണ് ഈ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.