
കർണാടക: ദാവൻഗെരെയിൽ തെരുവ് നായയുടെ കടിയേറ്റ 4 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം(Stray dog). നാല് മാസം മുൻപാണ് ഖദീര ബാനു എന്ന പെൺകുട്ടിയെ തെരുവ് നായ കടിച്ചത്. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് റാബിസ് ബാധിച്ച് കുട്ടി മരണമടയുകയായിരുന്നു.