
അമൃത്‌സർ: അലഞ്ഞുതിരിയുന്ന കന്നുകാലികൾ മോട്ടോർ സൈക്കിളിനു മുന്നിലേക്ക് എടുത്തു ചാടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി അമൃത്‌സറിലെ, അജ്‌നാല നഗരത്തിൽ നിന്ന് അൽപ്പം അകലെ അദ്ദാ മെഹർ ബുഖാരിപ്രദേശത്താണ് സംഭവം.മോട്ടോർ സൈക്കിളിൽ വരുന്ന രണ്ട് യുവാക്കളുടെ മുന്നിലേക്ക് കന്നുകാലികൾ എടുത്തു ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുഖ്ജിത് സിംഗ് നിക്ക എന്ന യുവാവാണ് മരണപ്പെട്ടത്. അദ്ദേഹത്തിനൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന അമ്മാവൻ്റെ മകൻ ഗഗൻദീപ് സിംഗ് പരിക്കേറ്റ് അജ്‌നാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്.