
അരിയല്ലൂർ: തമിഴ് നാടിൻന്റെ വ്യാവസായിക വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകുന്നതിനായി ജയൻകൊണ്ടത്തിലെ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ തായ്‌വാൻ ഡീൻ ഷൂസിൻ്റെ പുതിയ നിർമാണ യൂണിറ്റിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വെള്ളിയാഴ്ച തറക്കല്ലിട്ടു. (Stalin lays foundation for Taiwanese factory)
പാദരക്ഷ കമ്പനിയായ ലോങ് യിൻ ഇൻവെസ്റ്റ്‌മെൻ്റ് (ഡീൻ ഷൂസ്) വ്യാവസായിക മേഖലയിൽ 1,000 കോടി രൂപ നിക്ഷേപിക്കുകയും, ജില്ലയിൽ 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തുന്നത്. ഈ പുതിയ നിർമ്മാണ ഫാക്ടറിലെ നിക്ഷേപം തുകൽ ഇതര പാദരക്ഷ നിർമാണത്തിൻ്റെ ആഗോള ഹബ്ബായി തമിഴ്‌നാടിനെ മാറ്റുമെന്നും പേരാമ്പ്ര, റാണിപ്പേട്ട്, അരിയല്ലൂർ തുടങ്ങിയ ജില്ലകളെ മാറ്റിമറിക്കാനും സംസ്ഥാനത്തുടനീളമുള്ള വിൽപ്പനയിൽ വളർച്ച കൈവരിക്കാനും സഹായിക്കുമെന്ന് വ്യവസായ മന്ത്രി ടി.ആർ.ബി രാജ വ്യക്തമാക്കി.