ഗോഹട്ടി : ആസാമിലെ കാംരൂപ് ജില്ലയിൽ ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ 11-ാം ക്ലാസ് വിദ്യാർഥികൾ കസ്റ്റഡിയിൽ. കാംരൂപിലെ ജവഹർ നവോദയ വിദ്യാലയ രംഗിയയിലാണ് സംഭവം നടന്നത്. സ്കൂൾ പ്രിൻസിപ്പൽ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.
ആറാം ക്ലാസ് വിദ്യാർഥിയും പ്രതികളും ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മൂന്ന് മാസത്തോളം പീഡനം തുടർന്നു. പിന്നീട് പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇവരെ 14 ദിവസത്തേക്ക് ജുവനൈൽ ഹോമിലേക്ക് അയച്ചു