ഗുരുഗ്രാം: രാജസ്ഥാനിൽ 3 വർഷം മുമ്പ് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി(Sexual assault). ചുരു ജില്ലയിലെ ഖണ്ട്വ സ്വദേശി പ്രേം ചന്ദിനാണ് അഡീഷണൽ സെഷൻസ് കോടതി 20,000 രൂപ പിഴയും 5 വർഷം തടവും ശിക്ഷ വിധിച്ചത്.
കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് നൽകിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്. സെക്ടർ 29 പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.