ഡല്‍ഹി: ഡല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ നടപടി. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വനിതകളുടെ ഹോസ്റ്റല്‍ വാര്‍ഡനെ സ്ഥാനത്തുനിന്ന് നീക്കംചെയ്യുകയും അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ലൈംഗികാതിക്രമ സംഭവത്തില്‍ നടപടിയെടുക്കാന്‍ ഇരുവരും വൈകിയിരുന്നു. തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. കോളേജ് അഡ്മിനിസ്‌ട്രേഷന്‍ സംഭവം രഹസ്യമാക്കി വെയ്ക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ലൈംഗികാതിക്രമത്തില്‍ തിങ്കളാഴ്ചയാണ് ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നാലുപേരടങ്ങുന്ന സംഘമാണ് ക്യാംപസില്‍ ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതെന്ന പ്രാഥമിക വിവരം. അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റായ പ്രൊഫ.