ഒഡീഷയിൽ ദുഡുമ വെള്ളച്ചാട്ടത്തിൽ വീണ യൂട്യൂബർക്കായി 5 -ാം ദിവസവും തിരച്ചിൽ | YouTuber

ആഗസ്റ്റ് 23 നാണ് ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടയ്ക്ക് സാഗർ കുണ്ടു(22) അകപ്പെട്ടു പോയത്.
YouTuber
Published on

ഭുവനേശ്വർ: ഒഡീഷയിൽ ദുഡുമ വെള്ളച്ചാട്ടത്തിൽ വീണു പോയ യൂട്യൂബർക്കായി 5 -ാം ദിവസവും തിരച്ചിൽ പുരോഗമിക്കുന്നു(YouTuber). ആഗസ്റ്റ് 23 നാണ് ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടയ്ക്ക് സാഗർ കുണ്ടു(22) അകപ്പെട്ടു പോയത്.

175 മീറ്റർ ഉയരമുള്ള ദുഡുമ വെള്ളച്ചാട്ടത്തിൽ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ച് സുഹൃത്തുക്കൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ഇയാൾ അപകടത്തിൽപെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും യുവാവിനെ കണ്ടെത്താനായിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com