
ബാരാമതി : ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്‌സിപി) നേതാവ് ശരദ് പവാർ വ്യക്തമാക്കി (Sharad Pawar).
"ഞാൻ 14 തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു, രാജ്യസഭാ കാലാവധി പൂർത്തിയാകുമ്പോൾ പാർലമെൻ്ററി സ്ഥാനത്തുനിന്ന് മാറിനിൽക്കണോ വേണ്ടയോ എന്ന് ആലോചിക്കും," -ശരദ് പവാർ പറഞ്ഞു.
ചെറുമകൻ യുഗേന്ദ്ര പവാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൻസിപി (എസ്പി) മേധാവി ബാരാമതി പര്യടനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തം ഏൽപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം , മൂന്ന് തവണ മുഖ്യമന്ത്രിയായ തനിക്ക് ജനങ്ങളെ സേവിക്കുന്നത് തുടരാൻ ഒരു തിരഞ്ഞെടുപ്പിലും വിജയിക്കേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പവാർ തൻ്റെ പാർലമെൻ്ററി പദവിയിൽ നിന്നുള്ള വേർപിരിയൽ വ്യക്തമാക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്,
"ഞാൻ അധികാരത്തിലില്ല, ഞാൻ രാജ്യസഭയിലാണ്, കഴിഞ്ഞ ഒന്നര വർഷം അവശേഷിക്കുന്നു. ഞാൻ ഇതിനകം 14 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു, പുതിയ തലമുറയ്‌ക്ക് അവസരം നൽകണമെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഗ്രാമീണ, പിന്നാക്ക വിഭാഗങ്ങൾക്ക്, ഈ ജോലി തുടരാൻ എനിക്ക് തിരഞ്ഞെടുപ്പുകളൊന്നും ആവശ്യമില്ല-അദ്ദേഹം പറഞ്ഞു.