

ലക്നൗ: ചെങ്കോട്ട സ്ഫോടനക്കേസിൽ (Red Fort blast) അറസ്റ്റിലായ ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രതികൾ റഷ്യൻ ആയുധങ്ങൾ വാങ്ങുകയും സ്ഫോടകവസ്തുക്കളുടെ അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാൻ ഡീപ് ഫ്രീസർ വാങ്ങുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഡോ. മുസമ്മിൽ, ഡോ. ഷഹീൻ, ഡോ. അദീൽ, അമീർ എന്നിവരുമായി ബന്ധപ്പെട്ട് ആയുധശേഖരണത്തിനും സ്ഫോടകവസ്തു നിർമാണത്തിനുമുള്ള സങ്കീർണ്ണമായ ഒരു ശൃംഖല പ്രവർത്തിച്ചിരുന്നു.
പ്രതികളിൽ ഒരാളായ ഡോ. ഷഹീനുമായി ബന്ധമുള്ള വ്യക്തി വഴി മുസമ്മിൽ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യൻ അസോൾട്ട് റൈഫിൾ വാങ്ങി. ഇത് പിന്നീട് ഡോ. അദീലിൻ്റെ ലോക്കറിൽനിന്ന് കണ്ടെടുത്തിരുന്നു. ലക്നൗ ആസ്ഥാനമായി പ്രവർത്തിച്ച ഡോ. ഷഹീയാണ് റഷ്യൻ റൈഫിളുകളും ശക്തമായ ഐഇഡികൾ നിർമിക്കാൻ അത്യാവശ്യമായ രാസവസ്തുക്കൾ സൂക്ഷിക്കാനുള്ള ഡീപ് ഫ്രീസറും ക്രമീകരിച്ചത്. സംശയം ഒഴിവാക്കാൻ രഹസ്യ ചർച്ചകൾക്ക് ശേഷമാണ് ഇത് ചെയ്തതെന്നും മൊത്തം 26 ലക്ഷം രൂപയാണ് പ്രതികൾ സമാഹരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അൽ ഫലാ യൂണിവേഴ്സിറ്റി പരിസരത്ത് വച്ച് പണത്തെച്ചൊല്ലി പ്രതികൾക്കിടയിൽ തർക്കമുണ്ടായത് നിരവധി വിദ്യാർഥികൾ കണ്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ വെളിപ്പെട്ടു. ഈ ഏറ്റുമുട്ടലിനുശേഷം, ഉമർ തൻ്റെ സ്ഫോടകവസ്തുക്കൾ നിറച്ച ചുവന്ന ഇക്കോസ്പോർട്ട് (EcoSport) മുസമ്മിലിന് കൈമാറിയതായും റിപ്പോർട്ടുണ്ട്. പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരനും ജയ്ഷെ കമാൻഡറുമായ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫിറ ബിബി വഴിയാകാം ഈ ബന്ധങ്ങളെന്നും സൂചനയുണ്ട്.
The investigation into the Red Fort blast case revealed that the arrested doctors and their associates, including Dr. Muzammil, Dr. Shaheen, and Dr. Adeel, acquired Russian assault rifles and a deep freezer to store raw materials for explosives necessary to make powerful IEDs. Dr. Shaheen allegedly facilitated the purchase of a Russian rifle for 5 lakh rupees and arranged the freezer to store sensitive chemical compounds.