
മണാലി: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയിൽ 700 ഓളം വിനോദസഞ്ചാരികൾ ഏറെ നേരം കുടുങ്ങി (Record snowfall in Himachal). ഹിമാചൽ പ്രദേശ് സംസ്ഥാനം അഭൂതപൂർവമായ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ മൈനസ് 7 ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. എല്ലായിടത്തും മഞ്ജു മൂടിയ അവസ്ഥയാണ്.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഹ്താങ് സോളാങ്ങിലും അടൽ ടണലിലും 1000 വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. 700-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. വാഹനങ്ങൾ എങ്ങും നീങ്ങാനാകാത്ത വിധം കുരുങ്ങിക്കിടന്നതോടെ പൊലീസ്സ്ഥലത്തെത്തി ട്രാഫിക് നിയന്ത്രിച്ചു.
ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഹിമാചൽ പ്രദേശിലേക്ക് ഒഴുകിയെത്തുന്നത്.
ഷിംല, മണാലി തുടങ്ങിയ പല സ്ഥലങ്ങളും വിനോദസഞ്ചാരികളുടെ തിരക്കാണ്.