ഉദയ്പൂർ: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രിയ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി (Rashmika Mandanna Vijay Deverakonda Wedding). ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷമുള്ള ഔദ്യോഗിക ചിത്രങ്ങൾ രശ്മിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
“എന്റെ ഭർത്താവിനെ പരിചയപ്പെടുത്തുന്നു, മിസ്റ്റർ വിജയ് ദേവരകൊണ്ട!” – വിവാഹ ചിത്രങ്ങൾക്കൊപ്പം രശ്മിക കുറിച്ചു.
“യഥാർത്ഥ സ്നേഹം എന്താണെന്നും സമാധാനം എന്താണെന്നും എനിക്ക് കാണിച്ചുതന്ന മനുഷ്യൻ. വലിയ സ്വപ്നങ്ങൾ കാണുന്നത് തെറ്റല്ലെന്ന് എന്നോട് എന്നും പറയുകയും, എനിക്ക് ചിന്തിക്കാൻ കഴിയുന്നതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ എന്നെ പ്രാപ്തയാക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. വിജു, നിന്നെക്കുറിച്ച് വിവരിക്കാൻ എന്റെ പക്കൽ വാക്കുകളില്ല. നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിൽ ഞാൻ അങ്ങേയറ്റം ആവേശഭരിതയാണ്. നമുക്ക് ഒരുമിച്ച് മികച്ച ജീവിതം നയിക്കാം. ഐ ലവ് യു,” – രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഉദയ്പൂരിലെ ഒരു ആഡംബര റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾക്ക് ശേഷമാണ് പരമ്പരാഗത രീതിയിലുള്ള വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാതെ രഹസ്യമായിട്ടാണ് ചടങ്ങുകൾ നടത്തിയത്. ചില വീഡിയോകൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും താരങ്ങൾ ഇപ്പോൾ മാത്രമാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലെ തകർപ്പൻ കെമിസ്ട്രിയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ ഈ താരജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.
Story Summary: Actors Rashmika Mandanna and Vijay Deverakonda tied the knot in an intimate ceremony in Udaipur on February 26, 2026. Sharing the official wedding photos on Instagram, Rashmika penned an emotional note calling Vijay her peace and support system. The star couple’s wedding followed traditional rituals including Haldi and Sangeet, attended by close friends and family.

