ജനുവരി രണ്ടുവരെ തമിഴ്നാട്ടിൽ മഴ തുടരും; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് | Rains will continue in Tamil Nadu

ജനുവരി രണ്ടുവരെ തമിഴ്നാട്ടിൽ മഴ തുടരും; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് | Rains will continue in Tamil Nadu
Published on

ചെന്നൈ: ഇന്ന് (ഡിസംബർ 27) മുതൽ ജനുവരി 2 വരെ തമിഴ്‌നാട്ടിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Rains will continue in Tamil Nadu). വടക്കൻ തമിഴ്‌നാട്ടിൽ പലയിടത്തും, തെക്കൻ കേരളത്തിലും, തെക്ക് കിഴക്കൻ അറബിക്കടലിലും താഴ്ന്ന അന്തരീക്ഷ പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ , ഇന്ന് (ഡിസംബർ 27) മുതൽ ജനുവരി 2 വരെ തമിഴ്‌നാട്ടിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

അടുത്ത 48 മണിക്കൂർ ചെന്നൈയിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിയും മിന്നലും ഉള്ള നേരിയതോ മിതമായതോ ആയ മഴ പെയ്യാം. രാവിലെ നേരിയ മൂടൽമഞ്ഞ് കാണപ്പെടും. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com