
ചെന്നൈ: ഇന്ന് (ഡിസംബർ 29) മുതൽ ജനുവരി 4 വരെ തമിഴ്നാട്ടിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Tamil Nadu Rain Alert).
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.ഈ സാഹചര്യത്തിൽ ഇന്ന് (ഡിസംബർ 29) മുതൽ ജനുവരി 4 വരെ തമിഴ്നാട്ടിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂർ ചെന്നൈയിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും – കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചെന്നൈ നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിയും മിന്നലും ഉള്ള നേരിയതോ മിതമായതോ ആയ മഴ പെയ്യാം. രാവിലെ നേരിയ മൂടൽമഞ്ഞ് ഉണ്ടാകും. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കാനാണ് സാധ്യതഎന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.