
കിഴക്കൻ കാറ്റിൻ്റെ വേഗതയിലെ വ്യതിയാനം കാരണം ഇന്ന് (22-01-2025) തെക്കുകിഴക്ക് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ സാധയതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Tamil Nadu Rain Alert). വടക്കൻ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. രാവിലെ പൊതുവെ നേരിയ മൂടൽമഞ്ഞ് ഉണ്ടാകുമെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തില് 4 ജില്ലകളില് ഉച്ചയ്ക്ക് ഒരു മണി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, കന്യാകുമാരി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.