രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ജില്ലയായ് റായ്ച്ചൂർ

രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ജില്ലയായ് റായ്ച്ചൂർ
Published on

ബെംഗളൂരു: സൗരോർജ്ജം ഉപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണ വൈദ്യുതി ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി റായ്ച്ചൂർ. 191 ഉപകേന്ദ്രങ്ങളും 51 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) ഉൾപ്പെടെ 257 ആരോഗ്യ കേന്ദ്രങ്ങളുള്ള ജില്ല ശരാശരി 1,000 kWp (പരമാവധി കിലോവാട്ട്) സ്ഥാപിതമായ സോളാർ കപ്പാസിറ്റിയെയാണ് ആശ്രയിക്കുന്നത്.

ഈ കേന്ദ്രങ്ങളിലെ വൈദ്യുതി ബില്ലിൽ 70 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 86.4 ലക്ഷം രൂപഇതിലൂടെ ലഭിക്കാനാകുമെന്നാണ് റിപ്പോർട്ട്.ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾ എങ്ങനെ സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണിത്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ സെൽകോയുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് 2021ലാണ് ഈ സംരംഭം ആരംഭിച്ചത്. ഈ വർഷം, കർണാടകയിലുടനീളമുള്ള 5,000 ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു, ഇത് ഗ്രാമപ്രദേശങ്ങളിലെ 3 കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്തു.

അതേസമയം , ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ,ഈ സംരംഭം ആദ്യം ആരംഭിച്ചത് റായ്ച്ചൂരിൽ വെച്ചാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ജില്ലയുടെ ആവശ്യവും ധാരാളം സൂര്യപ്രകാശം പോലെയുള്ള അനുകൂല കാലാവസ്ഥയും കാരണം. നിലവിൽ, ഈ സംരംഭം 1,152 ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ അടുത്തിടെ 5,000 ആരോഗ്യ കേന്ദ്രങ്ങൾ ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്, ഈ വിപുലീകരണത്തിലൂടെ പ്രതിമാസം 60 ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നും പ്രതിവർഷം 6-7 കോടി രൂപ ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗരോർജ്ജത്തിൽ ആറ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ, 51 പിഎച്ച്‌സികൾ, 191 സബ് സെൻ്ററുകൾ, നാല് സബ് ഡിവിഷണൽ ആശുപത്രികൾ, അഞ്ച് സിറ്റി പിഎച്ച്‌സികൾ എന്നിവ പ്രവർത്തിപ്പിക്കുന്ന റായ്ച്ചൂരിൽ സോളാർ ഓപ്പറേഷനും മെയിൻ്റനൻസിനുമായി ഒരു കോൾ സെൻ്ററായി പ്രത്യേക കേന്ദ്രമുണ്ട്. എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിസ്റ്റങ്ങൾ ഡാഷ്‌ബോർഡുകളിലൂടെ നിരീക്ഷിക്കുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് പല സ്ത്രീകളും പ്രസവത്തിനായി വരാൻ മടിച്ചിരുന്നെങ്കിലും ഇപ്പോൾ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് റായ്ച്ചൂർ ജില്ലയിലെ മിറ്റിമൽകാപൂർ സബ് സെൻ്ററിലെ പിഎച്ച്സി ഓഫീസർ സാറാ ബാനോ പറഞ്ഞു.

English Summary: Raichur is the first district in the country to use solar energy in its health centers

Related Stories

No stories found.
Times Kerala
timeskerala.com