ന്യൂഡൽഹി: പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ വനിതാ പ്രതിനിധികൾക്ക് പകരം അവരുടെ ഭർത്താക്കന്മാരോ പുരുഷ ബന്ധുക്കളോ അധികാരം പ്രയോഗിക്കുന്ന ‘സർപഞ്ച് പതി’ സമ്പ്രദായത്തിനെതിരെ രാജ്യസഭയിൽ ആശങ്കയറിയിച്ച് ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ (Raghav Chadha Sarpanch Pati). തിരഞ്ഞെടുക്കപ്പെട്ട വനിതകൾ വെറും നിഴൽരൂപങ്ങളായി മാറുന്നതും യഥാർത്ഥ അധികാരം പുരുഷന്മാർ കൈയ്യാളുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
73-ാം ഭരണഘടനാ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയത് അവരുടെ ശബ്ദം ഭരണത്തിൽ പ്രതിഫലിക്കാനാണെന്ന് ചദ്ദ ഓർമ്മിപ്പിച്ചു. നിലവിൽ ഇന്ത്യയിലാകെ 31 ലക്ഷത്തോളം പഞ്ചായത്ത് പ്രതിനിധികളിൽ മൂന്നിലൊന്ന് സ്ത്രീകളാണ്. എന്നാൽ പലയിടത്തും ജനപ്രതിനിധികളായ സ്ത്രീകളുടെ ഭർത്താവോ പിതാവോ സഹോദരനോ ആണ് ഭരണം നടത്തുന്നത്. ഇത് ഭരണഘടന വിഭാവനം ചെയ്ത സ്ത്രീ ശാക്തീകരണത്തിന് വിരുദ്ധമാണെന്നും, ഇത്തരം ‘പ്രോക്സി’ ഭരണത്തിന് അന്ത്യം കുറിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മിനിമം ബാലൻസ് നിലനിർത്താത്തതിന് ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴയായി ഈടാക്കുന്നതിനെയും രാഘവ് ചദ്ദ വിമർശിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ 19,000 കോടി രൂപ ഈടാക്കിയിരുന്നു. ഈ തുക ഈടാക്കുന്നത് വൻകിടക്കാരിൽ നിന്നല്ല, മറിച്ച് കർഷകർ, പെൻഷൻകാർ, സാധാരണ തൊഴിലാളികൾ എന്നിവരുടെ അക്കൗണ്ടുകളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ടവരെ ശിക്ഷിക്കുന്നത് ‘നിയമവിധേയമായ പോക്കറ്റടിക്കൽ’ ആണെന്നും സാമ്പത്തിക ഉൾപ്പെടുത്തൽ എന്നത് ചെറിയ സമ്പാദ്യങ്ങളെ സംരക്ഷിക്കുന്നതാകണമെന്നും ചദ്ദ കൂട്ടിച്ചേർത്തു.
How many of you have heard the terms “sarpanch pati” or “panchayat pati” ?
In many places, a Panchayat seat reserved for women ends up being contested by the wife, daughter, sister or daughter in law of a male politician , while real authority continues to be exercised by him.… pic.twitter.com/t23MTbnC2E
— Raghav Chadha (@raghav_chadha) March 19, 2026
Summary
AAP MP Raghav Chadha raised concerns in the Rajya Sabha over the ‘Sarpanch Pati’ practice, where male relatives exercise the real power of elected women representatives. He also criticized banks for collecting ₹19,000 crore in minimum balance penalties over the last three years, calling it “legalized pickpocketing” of the poor.

