BLO

നോയിഡയിൽ വോട്ടർ പട്ടികാ ജോലികളിൽ വീഴ്ച: 60 ബിഎൽഒമാർക്കും 7 സൂപ്പർവൈസർമാർക്കുമെതിരെ പോലീസ് കേസെടുത്തു | Booth Level Officers

ഗ്രേറ്റർ നോയിഡ ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഇവർക്കെതിരെ കേസെടുത്തത്.
Published on

ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നോയിഡയിലെ 60 ബിഎൽഒമാർക്കും (Booth Level Officers) 7 സൂപ്പർവൈസർമാർക്കുമെതിരെ പോലീസ് കേസെടുത്തു. ഗ്രേറ്റർ നോയിഡ ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഇവർക്കെതിരെ കേസെടുത്തത്.

എസ്ഐആർ (SIR) ജോലികൾ തിരക്കിട്ട് തീർക്കാൻ ജില്ലാ കളക്ടർമാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദമാണ് സർക്കാർ ജീവനക്കാർ നേരിടുന്നതിനിടെയാണ് ഈ നടപടി. കേരളം, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലടക്കം ജോലി സമ്മർദ്ദം കാരണം ബിഎൽഒമാർ ജീവനൊടുക്കിയ സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് ഈ നടപടിയുണ്ടായിരിക്കുന്നത്. കേരളത്തിൽ പയ്യന്നൂരിൽ ബിഎൽഒ ആയ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത് ജോലി സമ്മർദ്ദത്തെ തുടർന്നായിരുന്നു.

Summary

Police in Noida have registered cases against 60 Booth Level Officers (BLOs) and 7 supervisors for failing to complete their Special Intensive Revision (SIR) work for the voter list within the stipulated time.

Times Kerala
timeskerala.com