വളർത്തു നായ ചത്തു: മനംനൊന്ത ഉടമ നായയുടെ ചങ്ങലയിൽ തൂങ്ങി ജീവനൊടുക്കി | Pet dog dies

വളർത്തു നായ ചത്തു: മനംനൊന്ത ഉടമ നായയുടെ ചങ്ങലയിൽ തൂങ്ങി ജീവനൊടുക്കി | Pet dog dies
Published on

നെലമംഗല: വളർത്തുനായ പെട്ടന്ന് ചത്തതിൽ മനംനൊന്ത് നായയുടെ ഉടമ ആത്മഹത്യ ചെയ്തു (Pet dog dies). ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയ്ക്ക് സമീപമാണ് സംഭവം. ഹെഗ്ഗദേവൻപൂർ ഗ്രാമത്തിലെ രാജശേഖർ (33) ആണ് മരിച്ചത്. സംഭവത്തിൽ മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒമ്പത് വർഷം മുമ്പ് രാജശേഖർ ഒരു ജർമ്മൻ ഷെപ്പേർഡ് നായയെ വാങ്ങി. അതിന് "ബൗൺസി" എന്ന് പേരിട്ടു. അദ്ദേഹം തന്റെ നായയെ സ്നേഹത്തോടെ നെഞ്ചേറ്റുകയും കുടുംബത്തിലെ ഒരു അംഗമായി കണക്കാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, അസുഖത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ബൗൺസി ചത്തു.

തുടർന്ന് രാജശേഖർ തൻ്റെ ഫാമിൽ നായയെ സംസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ വന്നതിനു ശേഷം വളരെ വിഷാദത്തിലായിരുന്നു. അടുത്ത ദിവസം നായയുടെ കഴുത്തിലിട്ടിരുന്ന അതെ ചങ്ങലയിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com