
ചണ്ഡീഗഢ്: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ സഹോദരിമാർക്ക് നേരെ നിറയൊഴിച്ച് യുവാവ്(marriage). പെൺകുട്ടികളുടെ മാതാപിതാക്കളോട് അവരിൽ ഒരാളെ വിവാഹം കഴിച്ചു നൽകാൻ പ്രതി ആവശ്യപെട്ടിരുന്നതായാണ് വിവരം. മാതാപിതാക്കൾ ഇത് നിരസിച്ചതാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്.
പില്ലു ഖേര ഗ്രാമത്തിലെ റെയിൽവേ ബാരിയറിന് സമീപം ഷിനു (25), റിതു (23) എന്നിവരെ പ്രതിയായ സുനിലാണ് കൊലപ്പെടുത്തിയത്. പെൺകുട്ടികളെ ഉടൻ തന്നെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം കൊലപാതകങ്ങൾക്ക് ശേഷം പ്രതി ഒളുവിൽ പോയി. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തി വരികയാണ്.