Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeNationalഅതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്: രാജ്യത്ത് അതീവ ജാഗ്രത...

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്: രാജ്യത്ത് അതീവ ജാഗ്രത | Pakistan

🎙️ Latest Podcast

ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്താൻ സൈനിക പ്രകോപനത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. പ്രധാന നഗരങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി.(Pakistan’s provocations likely on the border, India on high alert)

ഡൽഹി, മുംബൈ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി.

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളിൽ നിന്നും ബലൂചിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിക്കാൻ പാകിസ്താൻ ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ചേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മഹാരാഷ്ട്ര എ ടി എസ് മുംബൈയിലെ വിവിധയിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി. കുർള, ഗോവണ്ടി മേഖലകളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.