
ബെംഗളൂരു: കർണാടകയിൽ അയോഗ്യരായ ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ) കാർഡ് ഉടമകളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം നടത്തുന്ന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കി. വകുപ്പ് നടത്തിയ പരിശോധനയിൽ 5,000 സർക്കാർ ജീവനക്കാരെ കണ്ടെത്തി. ഇവരിൽ നിന്ന് പിഴ ഈടാക്കാനാണ് ഇപ്പോൾ വകുപ്പ് ആലോചിക്കുന്നത്.(karnataka bpl card)
നേരത്തെ, ബിപിഎൽ കാർഡുള്ള വ്യക്തികളോ കുടുംബങ്ങളോ സർക്കാർ ജോലി ലഭിച്ചതിന് ശേഷം പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നില്ല. പിഡിഎസ് കടകളിൽ നിന്ന് ലഭിച്ച അരിയുടെ വില ഇവരിൽ നിന്ന് പിഴയായി ഈടാക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഇപ്പോൾ ആലോചിക്കുന്നത്.
ബിപിഎൽ കാർഡുള്ള സർക്കാർ ജീവനക്കാർ സർക്കാർ ജോലിയിൽ പ്രവേശിച്ചതു മുതൽ ഏതാനും മാസങ്ങൾ കഴിഞ്ഞാലും റേഷൻ കടകളിൽ നിന്ന് സംഭരിച്ച അരിയുടെ വിപണി വില നൽകേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആദ്യം ജീവനക്കാർക്ക് നോട്ടീസ് നൽകിയ ശേഷം പിഴ ഈടാക്കാനാണ് തീരുമാനം.