

ചെന്നൈ: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഒന്നോ രണ്ടോ വാഗ്ദാനങ്ങൾ മാത്രമാണ് ഇനിയും ബാക്കിയുള്ളതെന്നും, അതും ഉടൻ തന്നെ നടപ്പാക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ (M K Stalin). ചെന്നൈ കൊളത്തൂരിൽ സമത്തു പൊങ്കൽ ഉത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പൊങ്കൽ ഉത്സവത്തിൽ പങ്കെടുക്കുന്നത് ഒരു പ്രത്യേകതയാണ്. ഞാനും ആവേശത്തിലാണ്, തമിഴർക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് പൊങ്കൽ. പൊങ്കലും ഡിഎംകെയും വേർതിരിക്കാനാവില്ല. കൊളത്തൂരിനെയും എന്നെയും വേർപിരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു
ദ്രാവിഡ പ്രസ്ഥാനത്തിൻ്റെ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവം, മറ്റ് ആഘോഷങ്ങൾ മതത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണ്. പൊങ്കൽ ആഘോഷത്തിന് മാത്രം മതവും ജാതിയുമില്ല. തമിഴ് ജാതി മാത്രമേ ഉണ്ടാവൂ. ഇതാണ് തമിഴ് തിരുനാൾ. അക്രമമില്ല, നമ്മുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്ന ദരിദ്രരും കർഷകരും മുഴുവൻ തമിഴ് ജനതയും ആഘോഷിക്കുന്ന ഉത്സവമാണിത്. വീര്യത്തിൻ്റെയും വിവേകത്തിൻ്റെയും ചടങ്ങാണിത്-അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചു. ഒന്നോ രണ്ടോ കൂടി ഉണ്ട്, നിയമസഭയിലും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്, അതും ഞങ്ങൾ ഉടൻ പൂർത്തിയാക്കും, നിങ്ങൾ ഈ ഭരണത്തിനൊപ്പം നിൽക്കണം- സ്റ്റാലിൻ പറഞ്ഞു.
ഈ പ്രതീക്ഷയിലാണ് ഞങ്ങൾ 7-ാം തവണയും അധികാരത്തിൽ വരുമെന്ന് ഞാൻ പറഞ്ഞത്. കരുണാനിധി എനിക്ക് സ്റ്റാലിൻ എന്ന് പേരിട്ടത് ജനങ്ങൾക്ക് ജീവകാരുണ്യമായി പ്രവർത്തിക്കാനാണ്-സ്റ്റാലിൻ പറഞ്ഞു.